വിവിധ പദ്ധതികള്‍ക്കായി 62.17 കോടി അനുവദിച്ചു
1597272
Monday, October 6, 2025 1:22 AM IST
കാസര്‍ഗോഡ്: കാസര്‍ഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 41 പദ്ധതികള്‍ക്ക് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല കമ്മിറ്റി യോഗത്തില്‍ 62.17 കോടി പദ്ധതികള്‍ക്ക് അംഗീകാരം നല്കി.
ചെര്‍ക്കളയില്‍ പുതുതായി നിര്‍മിച്ച ചന്ദ്രഗിരി ഗവ. ഹോസ്റ്റലിന് ഫര്‍ണിച്ചറും മറ്റു സൗകര്യങ്ങള്‍ക്കുമായി 79.19 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ചെമ്മനാട് പഞ്ചായത്തിലെ ചാത്തങ്കൈ ആര്ഒബിയിലേക്ക് പാര്‍ശ്വ റോഡ് നിര്‍മാണത്തിനായി 16.8 കോടി രൂപയും എന്നീ പദ്ധതികള്‍ക്ക് അനുമതിയായി. കൂടാതെ, 19.83 കോടിരൂപയുടെ പാലങ്ങളുടെയും റോഡുകളുടെ നിര്‍മാണത്തിനായി ലഭ്യമാക്കിയ ഡിപിആര്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുന്നതിനും സര്‍ക്കാരിന്റെ അംഗീകാരത്തിന് വിധേയമായി കാസര്‍ഗോഡ് വികസന പാക്കേജില്‍ പരിഗണിക്കാന്‍ തീരുമാനിച്ചു.
കാസര്‍ഗോഡ് വികസന പാക്കേജില്‍ 2025-26 സാമ്പത്തിക വര്‍ഷം 7.83 കോടിരൂപയുടെ രണ്ടു പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയതുള്‍പ്പെടെ ആകെ 42 പദ്ധതികള്‍ക്കായി ഈ സാമ്പത്തികവര്‍ഷം കാസര്‍ഗോഡ് വികസന പാക്കജിനായി ബജറ്റില്‍ വകയിരുത്തിയ മുഴുവന്‍ തുകക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്.
ജലസേചനം
ചെറുകിട ജലസേചന വിഭാഗം എക്സി. എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി നാലിലാംകണ്ടം എടച്ചക്കൈ കൃഷി-ജലസേചന പദ്ധതിക്കായി 1.27 കോടി രൂപയും മുഴക്കോം നന്ദാവനം പാടശേഖരത്ത് കൾവെര്‍ട്ട് നിര്‍മാണത്തിനായി 30 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. മടിക്കൈ പഞ്ചായത്തിലെ പുതിയകണ്ടം വിസിബി കം ബ്രിഡ്ജ് നിര്‍മാണത്തിനുള്ള ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തിക്കായി 6.7 ലക്ഷം രൂപയും ചാര്ത്തങ്കല് വിസിബി കം ബ്രിഡ്ജ് പുനര്‍നിര്‍മാണത്തിനായി രണ്ടുകോടി രൂപയും കോടോം-ബേളൂര്‍ പഞ്ചായത്തിലെ ആലത്തടി മുക്കൂട് വിസിബി കം ബ്രിഡ്ജ് പുനര്‍നിര്‍മാണത്തിനായി 108.67ലക്ഷം രൂപയും സാലത്തടുക്ക- മയ്യളം വിസിബി കം ബ്രിഡ്ജ് നിര്‍മാണത്തിനായി 2.50 കോടി രൂപയും ചെമ്മനാട് കല്ലട തോടിനു കുറുകെ വിസിബി കം ബ്രിഡ്ജ് നിര്‍മാണത്തിനായി 7.23 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
സ്കൂളുകൾ
ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വിഭാഗം എക്സി. എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി ഗവ. മെഡിക്കല്‍ കോളജിലെ ഇന്റേണല്‍ റോഡ് നിര്‍മാണത്തിനായി 300 ലക്ഷം രൂപയും പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സി. എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി തൃക്കരിപ്പൂര്‍ താലൂക്ക് ഹോസ്പിറ്റല്‍ കെട്ടിട നിര്‍മാണത്തിനുള്ള ഇന്‍വെസ്റ്റിഗേഷന്‍ വര്‍ക്കിനായി 5.30 ലക്ഷം രൂപയും തൃക്കരിപ്പൂര്‍ താലൂക്ക് ഹോസ്പിറ്റല്‍ കെട്ടിടനിര്‍മാണത്തിനുള്ള ഇന്‍വെസ്റ്റിഗേഷന്‍ വര്‍ക്കിനായി 5.30 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
ഉജ്ജാര്‍ ഉളുവാര്‍ ജിഎല്‍പി സ്കൂളില്‍ അടിസ്ഥാന സൗകര്യവികസനത്തിനായി 1.99 കോടി രൂപയും പരുത്തിക്കമുറി ജിഎല്‍പിഎസിന്റെ ഇന്‍വെസ്റ്റിഗേഷൻ വർക്കിനായി 5.1 ലക്ഷം രൂപയും ചെറുവത്തൂര്‍ ടിഎച്ച് എസിന് രണ്ടുകോടി രൂപയും പേരോല്‍ ജിഎല്‍പിഎസിന് 1.29 കോടി രൂപയും പിലിക്കോട് സികെഎന്ജിഎച്ച്എസ് രണ്ടുകോടിരൂപയും ബല്ലാ ഈസ്റ്റ് സ്കൂളിലെ അടിസ്ഥാന സൗകര്യവികസനങ്ങള്‍ക്കായി രണ്ടുകോടി രൂപയും ചെര്‍ക്കപ്പാറ ജിഎല്‍പിഎസിന് 1.55 കോടി രൂപയും ചെര്‍ക്കള എച്ച്എസ്എസ്, കാസര്‍ഗോഡ് ജിവിഎച്ച് എസ്എസ് ഗേള്‍സ് എന്നീ സ്കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനങ്ങള്‍ക്കായി യഥാക്രമം 1.88 കോടി രൂപ, 4.27 കോടി രൂപ, വാമഞ്ചൂര്‍ ജിഎല്‍പിഎസ് ഒരു കോടി, ഹൊസബെട്ടു ജിഎല്‍പിഎസില്‍ ഒരു കോടി, കുഞ്ചത്തൂര്‍ ജിഎല്‍പിഎസ്- 1.35 കോടി, കോയിപ്പാടി കടപ്പുറം ജിഎല്‍പിഎസ്- 1.25 കോടി, ഇടത്തോട് എസ് വിഎംജിയുപിഎസില് 1.29 കോടി, രാംനഗര്‍ ജിഎച്ച്എസ്എസ്- 1.10 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.
നീലേശ്വരം മുനിസിപ്പാലിറ്റിയിലെ പാലത്തടം ഗേള്‍സ് സ്കൂളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 154.88 ലക്ഷം രൂപ. മധുര് ഗ്രാമപഞ്ചായത്തിലെ ദീന് ദയാല്‍ ബഡ്സ് സ്കൂള്‍ നിര്‍മാണത്തിനായി 248.86 ലക്ഷം രൂപയുടെ അനുമതി നല്‍കിയിട്ടുണ്ട്.
വിദ്യാഭ്യാസ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും സ്കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത്. കൂടാതെ, സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് വൈദ്യുതീകരണം, കുടിവെള്ളം, ശുചീകരണം എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മിഷന് അങ്കണവാടി
ജില്ലയിലെ സ്വന്തമായി സ്ഥലമുള്ളതും, എന്നാല്‍ കാലപ്പഴക്കം ചെന്നതും വടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ അങ്കണവാടികള്‍ക്ക് മിഷന് അങ്കണവാടിയുടെ ഭാഗമായി സ്മാര്‍ട്ട് അങ്കണവാടി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനായി ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി പുത്തിഗെ പഞ്ചായത്തിലെ ചെന്നിക്കൊടിയില് സ്മാര്‍ട്ട് അങ്കണവാടിക്കായി 39.63 ലക്ഷം രൂപയും മീഞ്ച പഞ്ചായത്തിലെ നവോദയ നഗര്‍ അങ്കണവാടിക്കായി 38.45 ലക്ഷം രൂപയും മഞ്ചേശ്വരം പഞ്ചായത്തിലെ അമ്പിത്താടി അങ്കണവാടിക്കായി 40.40 ലക്ഷം രൂപയും കുമ്പള പഞ്ചായത്തിലെ ബംബ്രാണ അങ്കണവാടിക്കായി 33.59ലക്ഷം രൂപയും എന്മകജെ പഞ്ചായത്തിലെ സായ അങ്കണവാടിക്കായി 37.06 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. കാറഡുക്ക പഞ്ചായത്തിലെ ഗഡിഗുഡ്ഡെ അങ്കണവാടിക്കായി 36.74 ലക്ഷം രൂപയും മധൂര്‍ പഞ്ചായത്തിലെ ഷിരിബാഗിലു അങ്കണവാടിക്കായി 41.76ലക്ഷം രൂപയും കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ നെല്ലിക്കുന്ന് അങ്കണവാടിക്കായി 35.85 ലക്ഷം രൂപയും മൊഗ്രാല്‍-പുത്തൂര്‍ പഞ്ചായത്തിലെ പൈച്ചാല് അങ്കണവാടിക്കായി 54.91ലക്ഷം രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്.
പനത്തടി പഞ്ചായത്തിലെ പാണത്തൂര്‍ സ്മാര്‍ട്ട് അങ്കണവാടിക്കായി 47.68ലക്ഷം രൂപയും ഈസ്റ്റ് എളേരി പഞ്ചായത്തില പാലാവയല സ്മാര്‍ട്ട് അങ്കണവാടിക്കായി 42.695 രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. 2025-26 സാമ്പത്തികവര്‍ഷം ജില്ലയിലെ 15 സ്മാര്‍ട്ട് അങ്കണവാടി കെട്ടിട നിര്‍മാണത്തിനായി ആകെ 5.50 കോടി രൂപയ്ക്ക് ഭരണാനുമതിയായി. കൂടാതെ, വൈദ്യുതീകരണം, കുടിവെള്ളം, ശുചീകരണം മുതലായ അടിസ്ഥാന സൗകര്യങ്ങള്‍ പദ്ധതികളില്‍ ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.
ടൂറിസം
ടൂറിസം വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി വീരമലക്കുന്ന് ടൂറിസം പദ്ധതിക്കായി അഞ്ചു കോടി രൂപയുടെ പദ്ധതിക്ക് അനുമതി നല്‍കിയിട്ടുണ്ട്. കൂടാതെ, ചെമ്മനാട് പഞ്ചായത്തിലെ ബൊട്ടാണിക്കല്‍ ഗാര്ഡന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി 20 ലക്ഷം രൂപയുടെ അനുമതിയും നല്‍കിയിട്ടുണ്ട്. പള്ളിപ്പാറ ഐഎച്ച്ആര്‍ഡി കോളജിലെ ഇന്‍വെസ്റ്റിഗേഷന്‍ വര്‍ക്കിനായി 5.27 ലക്ഷം രൂപയുടെ അനുമതി നല്‍കിയിട്ടുണ്ട്.