ജല അഥോറിറ്റി ജീവനക്കാർ ഒപ്പുശേഖരണം നടത്തി
1597150
Sunday, October 5, 2025 7:38 AM IST
കാഞ്ഞങ്ങാട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വാട്ടർ അഥോറിറ്റി സ്റ്റാഫ് അസോസിയേഷന്റെ (ഐഎൻടിയുസി)യുടെ നേതൃത്വത്തിൽ ഒപ്പുശേഖരണ പരിപാടി നടത്തി.
കാഞ്ഞങ്ങാട് സബ് ഡിവിഷൻ ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച പരിപാടി ഡിസിസി സെക്രട്ടറി പി.വി. സുരേഷ് ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെയും പെൻഷൻകാരുടെയും സാമ്പത്തികാനുകൂല്യങ്ങൾ ഉടൻ കൊടുത്തുതീർക്കുക, ജലജീവൻ മിഷൻ പദ്ധതിയുടെ ഭാരം ജല അഥോറിറ്റിയിൽ കെട്ടിവയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വിനോദ് കുമാർ അരമന അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.വി. വേണുഗോപാലൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ വിനോദ് എരവിൽ, ജില്ലാ സെക്രട്ടറി പ്രദീപ് പുറവങ്കര, ജോയിന്റ് സെക്രട്ടറി വി. മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു. ജല അതോറിറ്റി സംരക്ഷണ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ കാസർഗോഡ് നടക്കും.