കുമ്പള സ്കൂളിൽ മൈം ഷോ തടഞ്ഞ സംഭവം: കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണം- എ.കെ.എം. അഷ്റഫ്
1597147
Sunday, October 5, 2025 7:38 AM IST
കുമ്പള: ലോകരാജ്യങ്ങൾ പലസ്തീനിൽ നടക്കുന്ന ഇസ്രായേലിന്റെ ക്രൂരതയ്ക്കെതിരെ ശബ്ദിക്കുമ്പോൾ കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ നടത്തിയ മൈം ഷോ തടഞ്ഞ സംഭവത്തിൽ കുറ്റക്കാരായ അധ്യാപകർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എ.കെ.എം. അഷ്റഫ് എംഎൽഎ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും കത്തുനൽകി.
വിദ്യാർഥികളിൽ മതവിഷം കുത്തിവയ്ക്കാനുള്ള നീക്കം: യുവമോർച്ച
കാസർഗോഡ്: കലാലയങ്ങളിൽ ഹമാസിന് വേണ്ടി മുദ്രാവാക്യം വിളിക്കുന്ന പ്രവണതയും കുമ്പള ജിഎച്ച്എസ്എസിൽ ഹമാസിനെ പിന്തുണച്ചുകൊണ്ട് നടത്തിയ മൈം ഷോയും വിദ്യാർഥികളിൽ മതപരമായ ഭിന്നിപ്പും വിദ്വേഷവും കുത്തിവയ്ക്കാൻ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കമാണെന്ന് യുവമോർച്ച ജില്ലാ പ്രസിഡന്റ് അശ്വിൻ കൊല്ലാലയിൽ പറഞ്ഞു.