കർഷകസ്വരാജ് സത്യഗ്രഹത്തിന് പിന്തുണയുമായി കെഎസ്എസ്പിഎ
1597582
Tuesday, October 7, 2025 1:20 AM IST
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ടിൽ നടക്കുന്ന കർഷക സ്വരാജ് സത്യാഗ്രഹത്തിന് പിന്തുണയുമായി കെഎസ്എസ്പിഎ പരപ്പ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ സമരപ്പന്തലിലെത്തി. ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും പ്രകടനമായി എത്തിയ പ്രവർത്തകർ കർഷക സ്വരാജ് സമരസമിതി നേതാക്കൾക്ക് അഭിവാദ്യമർപ്പിച്ച് ഷാൾ അണിയിച്ചു.
മലയോരത്ത് വന്യജീവികളുടെ ആക്രമണങ്ങൾ നേരിടുന്ന കർഷകരുടെ കൂടെ നീതിക്ക് വേണ്ടി പൊരുതാൻ സംഘടനയുടെ പിന്തുണ ഉറപ്പുനൽകി.
കെഎസ്എസ്പിഎ സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. എവുജിൻ യോഗം ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് മാത്യു സേവ്യർ അധ്യക്ഷത വഹിച്ചു.
കർഷക സ്വരാജ് സമരസമിതി ചെയർമാൻ സണ്ണി പൈകട, എം.കെ. ദിവാകരൻ, ജോസുകുട്ടി അറയ്ക്കൽ, കെ.സി. സെബാസ്റ്റ്യൻ, എം.ഡി. ദേവസ്യ, പി.എ. ജോസഫ്, സി.വി. ശ്രീധരൻ, ആലീസ് കുര്യൻ, പി.ജെ. സെബാസ്റ്റ്യൻ, എം.എ. ജോസ്, വി.ജെ. ജോർജ് , ബേബി ചെമ്പരത്തി എന്നിവർ പ്രസംഗിച്ചു.