ലഹരിമുക്ത-മതേതരത്വ സന്ദേശവുമായി ഉപവാസം
1597271
Monday, October 6, 2025 1:22 AM IST
ബദിയഡുക്ക: കെസിബിസി മദ്യവിരുദ്ധസമിതി, മുക്തിശ്രീ എന്നിയുടെ ആഭിമുഖ്യത്തില്‍ ലഹരിമുക്ത-മതേതരത്വസന്ദേശവുമായി ബദിയഡുക്ക ടൗണില്‍ ഗാന്ധിജയന്തി ദിനത്തില്‍ ഉപവാസസമരം നടത്തി. മാതൃവേദി, എകെസിസി, ടിഎസ്എസ്എസ്, മിഷന്‍ലീഗ്, വിന്‍സെന്റ് ഡി പോള്‍, ഇന്‍ഫാം, കെസിവൈഎം എന്നിവയുടെ സഹകരണത്തോടെ നടന്ന പരിപാടിയില്‍ 40 പേര് ഉപവാസമിരുന്നു.
കെസിവൈഎം മുന്‍ സംസ്ഥാന പ്രസിഡന്റ് സണ്ണി കടുത്താഴെ ഉദ്ഘാടനം ചെയ്തു. കോ-ഓര്‍ഡിനേറ്റര്‍ സിജു പള്ളിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ബദിയഡുക്ക ഇടവക വികാരി ഫാ. ചാക്കോ കുടിപ്പറമ്പില്‍, വിന്‍സന്റ് ഡി പോള്‍ പ്രസിഡന്റ് ജോണ്‍ ചുണ്ടംകുഴിയില്, എല്‍സി കുഴിത്തോട്ട് എന്നിവര്‍ പ്രസംഗിച്ചു. എകെസിസി പ്രസിഡന്റ് ജോസ് കയത്തുംകര സ്വാഗതവും മാതൃവേദി പ്രസിഡന്റ് ബിന്ദു കാരിക്കൊമ്പില്‍ നന്ദിയും പറഞ്ഞു.
മതസൗഹാര്ദസമ്മേളനത്തില് ഫാ. അനീഷ് തോമസ് ബൈബിള്‍ പാരായണവും ഗോപാലകൃഷ്ണ കുലാല്‍ ഭഗവദ് ഗീത പാരായണവും ഷമീര്‍ ഐത്തമീന് ഖുര്‍ആന്‍ പാരായണവും നടത്തി. തുടര്‍ന്നു നടന്ന സംസ്കാരിക സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ബി. ശാന്ത ഉദ്ഘാടനം ചെയ്തു.
മദ്യവിരുദ്ധസമിതി സംസ്ഥാന പ്രതിനിധി ജോസ് ചാലിശേരി മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെംബര്‍ ശ്യാമപ്രസാദ് മാന്യ, ജ്ഞാനദേവ് ഷേണായ്, സാബിത്ത്, വത്സ്മ മുണ്ടിയാനിക്കല്‍, വിനോജ് മഞ്ഞളാങ്കല്‍, പിയൂസ് പറേയിടം, തങ്കച്ചന് കൊല്ലക്കൊമ്പില്‍, ഷെല്‍സി കാവനാടിയില്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ‘പരേതന് പറയാനുള്ളത്’ എന്ന തെരുവുനാടകം അരങ്ങേറി.
സമാപന സമ്മേളനം എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെസിബിസി മദ്യവിരുദ്ധസമിതി അതിരൂപത പ്രസിഡന്റ് ടോമി വെട്ടിക്കാട്ട് അധ്യക്ഷതവഹിച്ചു. അതിരൂപത ഡയറക്ടര്‍ ഫാ. ജെയ്സണ്‍ കോലക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. ഷിനോ പാറയ്ക്കല്‍ പ്രസംഗിച്ചു. ജോണ്‍സി മാനത്തൂര്‍ സ്വാഗതവും അനില്‍ പൊയ്ലത്ത് നന്ദിയും പറഞ്ഞു.