കരിവേടകം സ്കൂളില്‍ ഗുരുവന്ദനം നടത്തി
1597276
Monday, October 6, 2025 1:22 AM IST
കരിവേടകം: ലോക അധ്യാപകദിനത്തില്‍ കരിവേടകം എയുപി സ്കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് പൂര്‍വ അധ്യാപകരെ ആദരവുമായി ഗുരുവന്ദനം പരിപാടി നടത്തി. സ്കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് വെള്ളരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു.
സുവര്‍ണ ജൂബിലി കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലിസി തോമസ് അധ്യക്ഷതവഹിച്ചു. മുന്‍ അധ്യാപകരായ വസുമതി, ജയന്തന് കെ. ജയന്, ബി. സത്യബാബു, ലില്ലിക്കുട്ടി ജോസഫ് എന്നിവരെ ആദരിച്ചു. മുഖ്യാധ്യാപിക സി.ജെ. എല്‍സമ്മ, വര്‍ക്കിംഗ് ചെയര്മാന് ജോസ് പാറത്തട്ടേല്‍, ഫിനാന്‍സ് കമ്മിറ്റി ചെയര്മാന് രാജു കുന്നത്ത്, പിടിഎ പ്രസിഡന്റ് സണ്ണി തോമസ്, സ്റ്റാഫ് സെക്രട്ടറി നോബിള്‍ ജോസ്, സ്കൂള്‍ ലീഡര്‍ വൈഗലക്ഷ്മി, പ്രോഗ്രാം കണ്‍വീനര്‍ റെനീസ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.