സഹകരണ ജനാധിപത്യവേദിയുടെ പ്രതിഷേധ കൂട്ടായ്മ 22 ന്
1597149
Sunday, October 5, 2025 7:38 AM IST
കാസർഗോഡ്: നിക്ഷേപ പലിശ കുറച്ചും സ്വർണപ്പണയ വായ്പയുടെ പലിശ കുറച്ചും സഹകരണസംഘങ്ങളെ ദ്രോഹിക്കുന്ന കേരള ബാങ്കിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഈ മാസം 22ന് കേരള ബാങ്കിന്റെ കാസർഗോഡ് സിപിഎസിക്ക് മുന്നിൽ സഹകാരികളുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാൻ സഹകരണ ജനാധിപത്യവേദി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
ചെയർമാൻ കെ. നീലകണ്ഠൻ അധ്യക്ഷത വഹിച്ചു. കൺവീനർ എം. അസിനാർ, എം. കുഞ്ഞമ്പുനമ്പ്യാർ, എ.കെ. ശശി, രാജൻ പെരിയ, ബാബു മണിയങ്കാനം, എം.കെ. മാധവൻ നായർ, സി. രവി, എസ്. രവിചന്ദ്രനാഥ നായക്, ടി.വി. ശ്യാമള, മാത്യു സെബാസ്റ്റ്യൻ, എ. ജയരാമൻ എന്നിവർ പ്രസംഗിച്ചു.