പാമ്പുകടി അവബോധ ദിനം ജില്ലാതല ഉദ്ഘാടനം
1597868
Wednesday, October 8, 2025 12:59 AM IST
രാജപുരം: അന്താരാഷ്ട്ര പാമ്പുകടി അവബോധ ദിനാചരണത്തിന്റെ ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം പൂടംകല്ല് താലൂക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണന് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സി. രേഖ അധ്യക്ഷത വഹിച്ചു. കാസര്‍ഗോഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജോസ് മാത്യു മുഖ്യാതിഥിയായിരുന്നു.
ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ബി. സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് നന്ദന് വിജയകുമാര്‍, പാണത്തൂര്‍ കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.കെ. ശ്രവ്യ എന്നിവര്‍ ക്ലാസെടുത്തു. താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.കെ. ഷിന്‍സി, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ പി.പി. ഹസീബ്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എൻ.വി. സത്യന് എന്നിവർ പ്രസംഗിച്ചു.