ചിറ്റാരിക്കാൽ ഉപജില്ലാ കായികമേള; ചായ്യോത്ത് സ്കൂളിന് കിരീടം
1598141
Thursday, October 9, 2025 12:58 AM IST
വെള്ളരിക്കുണ്ട്: ചിറ്റാരിക്കാൽ ഉപജില്ലാ സ്കൂൾ കായികമേളയിൽ 230.5 പോയിന്റ് നേടി ചായ്യോത്ത് ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. 155 പോയിന്റോടെ തോമാപുരം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും 154 പോയിന്റോടെ ആതിഥേയരായ വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി.
സമാപന സമ്മേളനം വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി. മുരളി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഡോ. ജോൺസൺ അന്ത്യാകുളം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജസീന്ത ജോൺ, ഓർഗനൈസിംഗ് സെക്രട്ടറി കെ.ആർ.സനീഷ്, പ്രിൻസിപ്പൽ റവ.ഡോ. സന്തോഷ് കെ.പീറ്റർ, മുഖ്യാധ്യാപകൻ എ.യു.ജോസുകുട്ടി എന്നിവർ പ്രസംഗിച്ചു.