ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചു
1598592
Friday, October 10, 2025 7:33 AM IST
കാഞ്ഞങ്ങാട്: താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോ. ടി.പി. വിപിനു നേരെയുണ്ടായ വധശ്രമത്തില്‍ പ്രതിഷേധിച്ച് കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ വിവിധ ആശുപത്രികളില്‍ പ്രതിഷേധം നടത്തി. കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ ഉത്തരമേഖല ജോയിന്റ് സെക്രട്ടറി ഡോ. ഡി.ജി. രമേശ് ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം.പി. ജീജ അധ്യക്ഷത വഹിച്ചു. ഡോ. ഷക്കീല്‍ അന്‍വര്‍, ഹേമലത, അമ്പിളി, ഡോ. ഇ.കെ. ആശ, ഡോ. കെ.ജി. അശ്വതി എന്നിവർ പ്രസംഗിച്ചു.