ബേക്കല്‍ ഉപജില്ല കായികമേള: ഉദുമ ജിഎച്ച്എസ്എസ് ജേതാക്കള്‍
1598590
Friday, October 10, 2025 7:33 AM IST
പുല്ലൂര്‍: ഉദയനഗര്‍ ഹൈസ്കൂളില്‍ നടന്ന ബേക്കല്‍ ഉപജില്ലാ സ്കൂള്‍ കായികമേളയില്‍ 271 പോയിന്റുമായി ഉദുമ ജിഎച്ച്എസ്എസ് ജേതാക്കളായി. രാവണേശ്വരം ജിഎച്ച്എസ്എസ് (119) രണ്ടും പെരിയ ജിഎച്ച്എസ്എസ് (118) മൂന്നും സ്ഥാനങ്ങള്‍ നേടി. സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. വിജയന് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷന്, എഇഒ കെ. സുരേന്ദ്രന്, കെ. സീത, ചന്ദ്രന് കരിച്ചേരി, എം.കെ. ബാബുരാജ്, എ. ഷീബ, ബിന്ദു പെരളം, എ. സന്തോഷ്കുമാര്‍, കെ.വി. ഗോപാലന്, കദീഷ് തടത്തില്‍, കെ.വി. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.