പ്രമോഷൻ ക്വാട്ട വർധിപ്പിക്കണം: കെആർഡിഎസ്എ
1598593
Friday, October 10, 2025 7:33 AM IST
വെള്ളരിക്കുണ്ട്: റവന്യൂ വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് വിഭാഗം ജീവനക്കാർ പ്രമോഷന് വേണ്ടി 15 മുതൽ 25 വർഷം വരെ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളതെന്നും ഈ കാലയളവിനുള്ളിൽ പ്രമോഷൻ ലഭിക്കാതെ ജോലിയിൽ പ്രവേശിച്ച തസ്തികയിൽ തന്നെ നിരവധി ജീവനക്കാർ വിരമിക്കേണ്ടി വരുന്ന നിർഭാഗ്യകരമായ സാഹചര്യവും വകുപ്പിൽ നിലനിൽക്കുകയാണെന്നും അതിനാൽ പ്രമോഷൻ ക്വാട്ട വർധിപ്പിക്കാൻ നടപടി വേണമെന്നും കേരള റവന്യു ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ വെള്ളരിക്കുണ്ട് താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു.
പൊടോര കുഞ്ഞിരാമൻ നായർ സ്മാരക ഹാളിൽ നടന്ന പരിപാടി സംസ്ഥാന കമ്മിറ്റി അംഗം ശ്രീജി തോമസ് ഉദ്ഘാടനം ചെയ്തു. പി.എ. അബ്ദുൾ സമദ് അധ്യക്ഷതവഹിച്ചു.
കെ.വി. അനിൽകുമാർ, വി. ശരത്ചന്ദ്രൻ, ടി.വി. രഞ്ജിഷ്, സുമ മംഗലശേരി, റീന ജോസഫ്, എം.ജി. സജയ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: ടി. രാജൻ - പ്രസിഡന്റ്, എം. പ്രവീൺ കുമാർ- വൈസ് പ്രസിഡന്റ്, പി.എ. ഹമീദ്- സെക്രട്ടറി, ഷിനു- ജോയിന്റ് സെക്രട്ടറി, സുമ മംഗലശേരി- ട്രഷറർ, റീന ജോസഫ്- വനിത കമ്മിറ്റി പ്രസിഡന്റ്, എൻ. ഗീത- സെക്രട്ടറി.