വീരപ്പന്റെയും കായംകുളം കൊച്ചുണ്ണിയുടേയും റിക്കാര്‍ഡ് പിണറായി തകര്‍ത്തു: അബ്ദുള്ളക്കുട്ടി
1598595
Friday, October 10, 2025 7:33 AM IST
കാസര്‍ഗോഡ്: വീരപ്പന്റെയും കായംകുളം കൊച്ചുണ്ണിയും കുഴിമാടത്ത് നിന്നു വന്ന് ക്ലിഫ് ഹൗസിലെത്തി പിണറായിയുടെ കാല് പിടിച്ച് തങ്ങളുടെ റിക്കാര്‍ഡ് തകര്‍ക്കരുതെന്ന് പറയുന്ന ഘട്ടത്തിലേക്കാണ് ഇന്നു കേരളത്തില്‍ കാണുന്ന എല്ലാ അഴിമതിയുമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി.
20 വര്‍ഷമായി ശബരിമലയില്‍ നടന്ന കൊള്ളയും സ്വര്‍ണ കവര്‍ച്ചയും സിബിഐ അന്വേഷിക്കുക, ദേവസ്വം മന്ത്രി രാജിവയ്ക്കുക, ദേവസ്വം ബോര്‍ഡ് പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെല്‍ കോ-ഓര്‍ഡിനേറ്റര്‍ വി.കെ. സജീവന്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.ആര്. സുനില്‍, എന്‍. ബാബുരാജ്, മനുലാല്‍ മേലത്ത് എന്നിവര്‍ പ്രസംഗിച്ചു.