ഇ-ചലാന്‍ അദാലത്ത്: 17.5 ലക്ഷം പിഴയായി സ്വീകരിച്ചു
1598591
Friday, October 10, 2025 7:33 AM IST
കാസര്‍ഗോഡ്: മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഇ-ചലാന്‍ അദാലത്തില്‍ മോട്ടോര്‍ വഹ വകുപ്പിന്റെ 1703 ചലാനുകളിലായി 14,07,050 രൂപയും പോലീസിന്റെ 636 ചലാനുകളിലായി 3,45,250 രൂപയും പിഴയായി സ്വീകരിച്ചു. രണ്ടുദിവസങ്ങളിലായി കാഞ്ഞങ്ങാടും കാസര്‍ഗോഡുമായി നടന്ന അദാലത്തില്‍ 3310 ചലാന്‍ തീര്‍പ്പാക്കി. 30,80,800 രൂപ പിഴയായി സ്വീകരിച്ചു.