കള്ളുചെത്ത് തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ
1598304
Thursday, October 9, 2025 9:54 PM IST
ബിരിക്കുളം: കള്ളുചെത്ത് തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഓമനങ്ങാനത്തെ കള്ളുചെത്ത് തൊഴിലാളി അടുക്കത്തിൽ വിനോദിനെ (41) യാണ് പ്ലാച്ചിക്കരവനത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച വൈകുന്നേരം കുളിക്കാനെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വിനോദിനെ രാത്രി ഏറെ വൈകിയിട്ടും കാണാത്തതിനാൽ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. വെള്ളരിക്കുണ്ട് ഇൻപെക്ടർ കെ.പി. സതീഷിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുന്നതിനിടയിൽ ഇന്നലെ രാവിലെയാണ് മരിച്ചനിലയിൽ കണ്ടത്.
പരേതനായ കുക്കോട്ട് അമ്പാടി- ലക്ഷ്മി ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: രാഘവൻ, ചന്ദ്രൻ, സുധാകരൻ, ജയൻ (കെഎസ്ഇബി).