മടിക്കൈയിൽ വീണ്ടും കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു
1598596
Friday, October 10, 2025 7:33 AM IST
മടിക്കൈ: ബങ്കളം കൂട്ടപ്പുന്ന പ്രദേശങ്ങളിൽ വീണ്ടും കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു. കമുക്, വാഴ, ചേമ്പ്, ചേന, മധുരക്കിഴങ്ങ്, കപ്പ എന്നിവയെല്ലാം രാത്രികാലങ്ങളിൽ കൂട്ടമായെത്തുന്ന പന്നിക്കൂട്ടം നശിപ്പിക്കുകയാണ്. കൂട്ടപ്പുന്ന കള്ളിപ്പാലിലെ കെ.വി. ശശിയുടെ മൂന്ന് വർഷം പ്രായമായ കമുകിൻ തൈകളാണ് ഏറ്റവുമൊടുവിൽ നശിപ്പിക്കപ്പെട്ടത്. തൊട്ടടുത്തുള്ള കെ.വി. ശാന്തയുടെ മധുരക്കിഴങ്ങ്, വി.പി. നാരായണന്റെ കപ്പ, ചേമ്പ് കൃഷികളും കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു.