ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് യാത്രയയപ്പ് നൽകി
1597869
Wednesday, October 8, 2025 12:59 AM IST
റാണിപുരം: സ്ഥലംമാറിപ്പോകുന്ന കാസർഗോഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ. അഷ്റഫിന് റാണിപുരം വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു. വന സംരക്ഷണ സമിതി പ്രസിഡന്റ് എസ്. മധുസൂദനൻ അധ്യക്ഷത വഹിച്ചു.
കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുൽ, മൈക്കയം വനസംരക്ഷണ സമിതി പ്രസിഡന്റ് പി.ജി. ദേവ്, മരുതോം വനസംരക്ഷണ സമിതി പ്രസിഡന്റ് ബെന്നി കിഴക്കേയിൽ, ഓട്ടമല വനസംരക്ഷണ സമിതി പ്രസിഡന്റ് എം. ബാലകൃഷ്ണൻ, കോട്ടഞ്ചേരി വനസംരക്ഷണ സമിതി പ്രസിഡന്റ് ഷോണി കെ. ജോർജ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.എൻ. രമേശൻ, ബി. ശേഷപ്പ, എം.പി. രാജു, റാണിപുരം വന സംരക്ഷണ സമിതി സെക്രട്ടറി കെ. രതീഷ് , ട്രഷറർ എം.കെ. സുരേഷ്, വൈസ് പ്രസിഡന്റ് ഷിബി ജോയി, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ആർ.കെ. രാഹുൽ, വി.വി. പ്രകാശൻ, വി. വിനീത്, സമിതി മുൻ പ്രസിഡന്റ് പി. നിർമല, അരുൺ നീലച്ചാൽ എന്നിവർ പ്രസംഗിച്ചു.