തായന്നൂർ സ്കൂളിനു മുന്നിൽ സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിച്ചു
1597870
Wednesday, October 8, 2025 12:59 AM IST
തായന്നൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലുള്ള റോഡിൽ വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിച്ച് വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിച്ചു.
തായന്നൂർ ഉദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നിർമിച്ചുനൽകിയ ബാരിക്കേഡുകൾ ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രജനി കൃഷ്ണൻ, കോടോം ബേളൂർ പഞ്ചായത്ത് അംഗങ്ങളായ രാജീവൻ ചീരോൽ, ഇ. ബാലകൃഷ്ണൻ, അമ്പലത്തറ സ്റ്റേഷൻ എസ്ഐ കൃഷ്ണൻ, ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ ടി.വി. പ്രമോദ്, ഉദയാ ക്ലബ് രക്ഷാധികാരി പി.യു. മുരളീധരൻ നായർ, സ്കൂൾ പ്രിൻസിപ്പൽ പി.എം. അബ്ദുറഹ്മാൻ, മുഖ്യാധ്യാപിക എ.കെ. ബിന്ദു, പിടിഎ പ്രസിഡന്റ് ഇ. രാജൻ, എംപിടിഎ പ്രസിഡൻറ് പ്രീതി എന്നിവർ പങ്കെടുത്തു.