ടെറസിൽനിന്ന് വീണ് ഗൃഹനാഥന് മരിച്ചു
1598046
Wednesday, October 8, 2025 10:15 PM IST
കാഞ്ഞങ്ങാട്: പശുവിന് കൊടുക്കാനുള്ള പുല്ല് ഉണക്കാന്‍ ടെറസിന് മുകളില്‍ കയറിയ ഗൃഹനാഥന് കാല്‍തെന്നി താഴേക്ക് വീണ് മരിച്ചു. കല്ലൂരാവി പഴശിവീട്ടില് പി.വി. ചന്ദ്രന് (62) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അപകടം.
ഉടന്‍തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പരേതരായ കുഞ്ഞിക്കണ്ണന്-നാരായണി ദമ്പതികളുടെ മകനാണ്.
ഭാര്യ: ലക്ഷ്മി. മക്കള്‍: സൗമ്യ, രമ്യ. മരുമക്കള്‍: മനോജ് (മുന്നാട്), വേണു (മാങ്ങാട്). സഹോദരങ്ങള്‍: നാരായണന്, ലക്ഷ്മിക്കുട്ടി പരേതരായ ബാലകൃഷ്ണന്, ജാനകി.