ബധിര ചെസ് ചാമ്പ്യന്‍ഷിപ്പ് നടത്തി
1597872
Wednesday, October 8, 2025 12:59 AM IST
ചെര്‍ക്കള: ജില്ലാ ബധിര ചെസ് ചാമ്പ്യന്‍ഷിപ്പ് മാര്‍ത്തോമാ ബധിരവിദ്യാലയത്തില്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ. മാത്യു ബേബി ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫ് ദി ഡെഫ് സെക്രട്ടറി ടി. പവിത്രന് അധ്യക്ഷത വഹിച്ചു.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ടി.പി. മദനന് മുഖ്യാതിഥിയായിരുന്നു. മുഖ്യാധ്യാപിക എസ്. ഷീല, ജില്ലാ ബധിര സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫ് ദി ഡെഫ് പ്രസിഡന്റ് എ.സി. മുഹമ്മദ് റഷാദ്, ജോയിന്റ് സെക്രട്ടറി ഷീബ പവിത്രന്, ടി.ടി. സുനില്‍, പി. ഷാനില്‍കുമാര്‍, എ. റെനീഷ്, യമുന ജി. ഉത്തമന്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫ് ദി ഡെഫ് രക്ഷാധികാരി കെ.ടി. ജോഷിമോന്, മുഹമ്മദ് അമീന് എന്നിവര്‍ പ്രസംഗിച്ചു.
മത്സരത്തിലെ ആദ്യ മൂന്നുസ്ഥാനക്കാര്‍ 25, 26 തീയതികളില്‍ തൃശൂരില്‍ നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയെ പ്രതിനിധീകരിച്ച് മത്സരിക്കും.