ആധാര്‍ ക്യാമ്പുകള്‍ സ്കൂളുകള്‍ വഴി നടത്താന്‍ തീരുമാനം
1598139
Thursday, October 9, 2025 12:58 AM IST
കാസര്‍ഗോഡ്: കുട്ടികളുടെ ആധാര്‍ അപ്ഡേഷനുമായി ബന്ധപ്പെട്ട് അക്ഷയും പോസ്റ്റല്‍
വകുപ്പുമായി സഹകരിച്ചു സ്കൂളുകളില്‍ ക്യാമ്പുകള്വെക്കാനും അഞ്ചു വയസില്‍ താഴെയുള്ള കുട്ടികളുടെ ആധാര്‍ അപ്ഡേഷന് അങ്കണവാടികള്‍ വഴി വേഗത്തില്‍ പൂര്‍ത്തിയാക്കാനും എഡിഎം പി.അഖില്‍ നിര്‍ദേശം നല്കി. കളക്ടറേറ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന എട്ടാമതു ജില്ലാതല ആധാര്‍ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ എഡിഎം അധ്യക്ഷതവഹിച്ചു.
വാര്‍ധക്യം മൂലമോ രോഗാവസ്ഥ മൂലമോ കിടപ്പിലായവരുടെ വീട്ടില്‍ വന്നു ആധാര്‍ അപ്ഡേറ്റ് ചെയുന്ന പദ്ധതി പ്രയോജനപ്പെടുത്തണമെന്നും കഴിഞ്ഞ നാലു മാസത്തിനിടെ ആധാര്‍ സംബന്ധമായ തട്ടിപ്പു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും യോഗം വിലയിരുത്തി.
യോഗത്തില്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്മെന്റ് സൂപ്രണ്ട് പി.ആര്.ഷീല, യുഐഡിഎഐ പ്രതിനിധി പി.എ.ആസിഫ്, യുഐഡി അഡ്മിന് നിത്യ എന്നിവര്‍ എന്നിവര്‍ സംബന്ധിച്ചു.