കാര്‍ഷിക യന്ത്രങ്ങളുടെ സര്‍വീസ് ക്യാമ്പ് സംഘടിപ്പിക്കുന്നു
1598138
Thursday, October 9, 2025 12:58 AM IST
കാസര്‍ഗോഡ്: കാര്‍ഷികയന്ത്രങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി ജില്ലയില്‍ ബ്ലോക്ക് തല സര്‍വീസ് ക്യാമ്പുകള്‍ നടത്തുന്നു. കാസര്‍ഗോഡ് ബ്ലോക്ക് പരിധിയില്‍ ആദ്യ ക്യാമ്പ് 17നു കാസര്‍ഗോഡ് ബ്ലോക്ക് കാര്യാലയത്തിന് സമീപമുള്ള കൃഷി അസി. എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ കാര്യാലത്തില്‍ നടത്തും.
ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്ത യന്ത്രങ്ങള്‍ക്ക് കാസര്‍ഗോഡ് കൃഷി അസി.എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ കാര്യാലയത്തിലെ മെക്കാനിക്കുകളുടെ സേവനം സൗജന്യമായി ലഭിക്കും. 1000 രൂപ വരെ വിലവരുന്ന സ്പെയര്‍ പാര്‍ട്ടുകള്‍ ആവശ്യമുള്ള ചെറുകിട റിപ്പയറുകള്‍ സൗജന്യമായിരിക്കും. കൂടാതെ ക്യാമ്പില്‍ പരിഹരിക്കപ്പെടാത്ത വലിയ തകരാറുകള്‍ പരിഹരിക്കുന്നതിന് ശരിയായ ചെലവിന്റെ 25 ശതമാനം, സ്പെയര്‍ പാര്‍ട്ടിന് പരമാവധി 5000 രൂപയും പണിക്കൂലിക്ക് 1000 പരമാവധി രൂപയും എന്ന നിരക്കില്‍ സര്‍ക്കാര്‍ സബ്സിഡിയും ലഭ്യമാണ്. അപേക്ഷ ഫോറത്തിന് കൃഷിഭവനിലോ 9747841883 എന്ന നമ്പറിലോ ബന്ധപ്പെടണം.
പൂരിപ്പിച്ച അപേക്ഷ 15നകം കാസര്‍ഗോഡ് കൃഷി അസി.എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ കാര്യാലയത്തില്‍ എടി റോഡ്, കറന്തക്കാട്-671121 എന്ന വിലാസത്തില്‍ എത്തിക്കുകയോ [email protected] എന്ന ഇ-മെിലില് ലഭ്യമാക്കുകയോ ചെയ്യേണ്ടതാണ്.