പരപ്പ ബ്ലോക്ക് പഞ്ചായത്ത് തൊഴിൽമേളയിൽ 266 പേർക്ക് ജോലി വാഗ്ദാനം
1598142
Thursday, October 9, 2025 12:58 AM IST
പരപ്പ: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വിജ്ഞാനകേരളം പരിപാടിയുടെ ഭാഗമായി നടത്തിയ തൊഴിൽമേളയിൽ 266 പേർക്ക് ജോലി വാഗ്ദാനം ലഭിച്ചു.
ആകെ 446 ഉദ്യോഗാർഥികളാണ് മേളയിൽ പങ്കെടുത്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ രജനി കൃഷ്ണൻ, പദ്മ കുമാരി, അംഗങ്ങളായ അരുൺ രംഗത്തുമല, രേഖ, ശ്രീലത, വിജ്ഞാന കേരളം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുനിൽ കുമാർ, ജോയിന്റ് ബിഡിഒ ബിജുകുമാർ, വ്യവസായ ഓഫീസർ ബിനോജ്, ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു.