ഹലോ മാത്സ് പദ്ധതിക്കു തുടക്കം
1598143
Thursday, October 9, 2025 12:58 AM IST
പാലാവയൽ: ഈസ്റ്റ് എളേരി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ സ്കൂൾ വിദ്യാർഥികൾക്കായുള്ള ഹലോ മാത്സ് പദ്ധതി പാലാവയൽ സെന്റ് ജോൺസ് എൽപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പ്രശാന്ത് പാറക്കുടിയിൽ അധ്യക്ഷതവഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ മേഴ്സി മാണി, പഞ്ചായത്തംഗങ്ങളായ വി.ബി.ബാലചന്ദ്രൻ, തേജസ് ഷിന്റോ കാവുകാട്ട് , പിടിഎ പ്രസിഡന്റ് വി. ജെ.റെന്നി, മദർ പിടിഎ പ്രസിഡന്റ് ഷീബ ഷാജൻ, മുഖ്യാധ്യാപിക എം.വി.ഗീതമ്മ, ഷെറിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.