പഴകിയ ഭക്ഷണം പിടികൂടി
1598744
Saturday, October 11, 2025 1:47 AM IST
കാഞ്ഞങ്ങാട്: ക്ലീന്‍ സ്വീപ് പ്രോഗ്രാമിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന നടത്തിയതില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നും ആറു കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുക്കുകയും ആയതിന് 30,000 രൂപ പിഴ ചുമത്തുകയും ജൈവ,അജൈവ മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തവര്‍ക്ക് 6,000 രൂപ പിഴ ചുമത്തുകയും ചെയ്തു. കൂടാതെ ആവിക്കര ബ്രദേഴ്സ് സ്പോട്ട് എന്ന ഹോട്ടലില്‍ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുക്കുകയും തുടര്‍നടപടി സ്വീകരിക്കുകയും ചെയ്തു.
പരിശോധനയില്‍ ക്ലീന്‍ സിറ്റി മാനേജര്‍ പി.പി. ബൈജു, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ജോയസ് ജോസഫ്, കെ. നിമിഷ, കെ. സുജന എന്നിവര്‍ പങ്കെടുത്തു.