സൗഹൃദ സംഗമവുമായി ഡോ. തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പൊലീത്ത
1598737
Saturday, October 11, 2025 1:47 AM IST
ചെര്‍ക്കള: മാര്‍ത്തോമാ ബധിര വിദ്യാലയത്തില്‍ മാര്‍ത്തോമാ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പൊലീത്ത ജില്ലയിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരുമായി സൗഹൃദ സംഗമം നടത്തി. രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്തു. ജീവിതം ജനങ്ങളുടെ നന്മക്കും അഭിവൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി നിലകൊള്ളുന്ന വ്യക്തിത്വമാണ് മെത്രാപ്പൊലിത്തയുടേതെന്നും ചെര്‍ക്കള മാര്‍ത്തോമാ സ്കൂള്‍ കേരളത്തിന് തന്നെ അഭിമാനമാകുന്ന വിദ്യാഭ്യാസ സ്ഥാപനമാണെന്നും എംപി പറഞ്ഞു.
മുന്‍ മന്ത്രി സി.ടി.അഹമ്മദലി, പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദ്രിയ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ഹസൈനാര്‍ ബദരിയ, ബിജെപി ജില്ലാ സെക്രട്ടറി മനുലാല്‍ മേലത്ത്, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി കെ. അബ്ദുള്ളക്കുഞ്ഞി, ഡിസിസി ജനറല്‍ സെക്രട്ടറി സി.വി. ജയിംസ്, സിപിഎം ചെങ്കള ലോക്കല്‍ സെക്രട്ടറി കെ.വി. ബല്‍രാജ്, അബ്ദുൾ റഹ്മാന് ധന്യവാദ്, എന്‍. നന്ദികേശന്, ഇ. ശാന്തകുമാരി, നാസര്‍ ചെര്‍ക്കള, മെത്രപ്പൊലിത്തന് സെക്രട്ടറി ഫാ. കെ.ഇ. ഗീവര്‍ഗീസ്, ചാപ്ലൈന്‍ ഫാ. ജസ്റ്റിന് ജെ. സാം, ഫാ. പ്രിയേഷ് കളരിമുറിയില്‍, ഫാ. അനീഷ് തോമസ്, ഫാ. ജോര്‍ജ് വര്‍ഗീസ്, സുലൈഖ മാഹിന്‍, വിനോദ്കുമാര്‍, ഡോ. പി.കെ. ജയരാജ്, കെ.ടി. ജോഷിമോന്, സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ. മാത്യു ബേബി, മുഖ്യാധ്യാപിക എസ്. ഷീല എന്നിവർ പ്രസംഗിച്ചു.
എടനീര്‍ മഠം, കേരള കേന്ദ്ര സര്‍വകലാശാല എന്നിവിടങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തി.