4500 പായ്ക്കറ്റ് പുകയില ഉത്പന്നങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ
1598743
Saturday, October 11, 2025 1:47 AM IST
തൃക്കരിപ്പൂർ: മിനി ലോറിയില്‍ കടത്തുകയായിരുന്ന 4500 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടു പേരെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് ഉളിയത്തടുക്ക നാഷണല്‍ നഗറിലെ എ.വി. ഷമീര്‍ (40), എ.എം. യൂസഫ്(68) എന്നിവരെയാണ് ചന്തേര പോലീസ് അറസ്റ്റു ചെയ്തത്. കാസര്‍ഗോഡ് നിന്നും കോഴിക്കോട്ടേക്ക് കൊണ്ടുപോകുകയായിരുന്ന പാൻ ഉത്പന്നങ്ങളാണ് പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ രണ്ടോടെ ഒളവറ മുണ്ട്യ പരിസരത്ത് ലോറി തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്.