മാനസികാരോഗ്യദിനം ജില്ലാതല ഉദ്ഘാടനം
1598746
Saturday, October 11, 2025 1:47 AM IST
വെള്ളരിക്കുണ്ട്: ലോക മാനസികാരോഗ്യദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം വെള്ളരിക്കുണ്ട് വ്യാപാരഭവന് ഓഡിറ്റോറിയത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം നിര്‍വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം സി. രേഖ അധ്യക്ഷത വഹിച്ചു. ജില്ലാ സര്‍വെയ്ലന്‍സ് ഓഫീസര്‍ ഡോ. ബി. സന്തോഷ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാശുപത്രി സൈക്യാട്രിസ്റ്റ് ഡോ. കെ.പി. അപര്‍ണ ക്ലാസെടുത്തു. ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ടി. അബ്ദുൾ ഖാദര്‍, അംഗങ്ങളായ ജെസി ചാക്കോ, വിന്‍സി ജെയിന്, ഇ. പദ്മാവതി, ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ഷിനില്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് ബിമല്‍ ഭൂഷണ്, ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സാജു സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.