ഇന്റർ കൊളീജിയറ്റ് വനിത കബഡി; കാസർഗോഡ് ഗവ. കോളജ് ജേതാക്കൾ
1598740
Saturday, October 11, 2025 1:47 AM IST
രാജപുരം: കണ്ണൂർ സർവകലാശാല ഇന്റർ കൊളീജിയറ്റ് വനിത കബഡി ചാമ്പ്യൻഷിപ്പിൽ കാസർഗോഡ് ഗവ. കോളജ് ജേതാക്കളായി. കാഞ്ഞങ്ങാട് നെഹ്റു കോളജാണ് റണ്ണേഴ്സ് അപ്പ്. മുന്നാട് പീപ്പിൾസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് മൂന്നാം സ്ഥാനം നേടി.
രാജപുരം സെന്റ് പയസ് ടെൻത് കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങൾ കോളജ് ബർസാർ ഫാ. ജോബിൻ പ്ലാച്ചേരിപുറത്ത് ഉദ്ഘാടനം ചെയ്തു. കായികാധ്യാപകൻ പി. രഘുനാഥ് അധ്യക്ഷത വഹിച്ചു. സമാപന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ബിജു ജോസഫ്, ബർസാർ ഫാ. ജോബിൻ പ്ലാച്ചേരിപുറത്ത്, ഡോ. കെ.വി. അനുപ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
നിഖിൽ മോഹൻ, ഡോ. ജിജി കുമാരി, അഭിജിത്ത് എന്നിവർ പ്രസംഗിച്ചു. 29 മുതൽ നവംബർ നാലു വരെ ചെന്നൈ വിനായക മിഷൻ യൂണിവേഴ്സിറ്റിയിൽ നടക്കുന്ന ദക്ഷിണേന്ത്യൻ അന്തർ സർവകലാശാല കബഡി ചാമ്പ്യൻഷിപ്പിനുള്ള കണ്ണൂർ സർവകലാശാല ടീമിനെ മത്സരങ്ങളിൽ നിന്നും തെരഞ്ഞടുത്തു.