കെ. മുരളീധരന് നയിക്കുന്ന ജാഥ 14 മുതല്‍
1598741
Saturday, October 11, 2025 1:47 AM IST
കാസര്‍ഗോഡ്: ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ കൊള്ളയടിച്ചവരെ സംരക്ഷിക്കുന്ന ദേവസ്വം മന്ത്രി വി.എം. വാസവനെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന് വി.കെ. പ്രശാന്തിനെയും തല്‍സ്ഥാനത്ത് നിന്നു പുറത്താക്കണമെന്നും സ്വര്‍ണം വീണ്ടെടുത്ത് കുറ്റവാളികളെ തുറങ്കിലടക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പമ്പയിലേക്ക് ജാഥ നടത്തും.
മുന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന് നയിക്കുന്ന വടക്കന്‍ മേഖലജാഥ 14നു രാവിലെ 10നു കാഞ്ഞങ്ങാട്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന പരിപാടിയില്‍ 5000 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ ഡിസിസി ഓഫീസില്‍ ചേര്‍ന്ന ഡിസിസി നേതൃയോഗം തീരുമാനിച്ചു.
കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍ ഉദ്ഘടനം ചെയ്തു. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു.
എം.സി. പ്രഭാകരന്, എ. ഗോവിന്ദന് നായര്‍, രമേശന് കരുവാച്ചേരി, സാജിദ് മവ്വല്‍, പി.വി. സുരേഷ്, ടോമി പ്ലാച്ചേരി, എ. വാസുദേവന്‍, കെ.കെ. ബാബു, ദിവാകരന് കരിച്ചേരി, അര്ജുനന് തായലങ്ങാടി, എം.വി. ഉദേശ് കുമാര്‍, സിജോ അമ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.