കാ​സ​ര്‍​ഗോ​ഡ്: സം​സ്ഥാ​ന​പാ​ത​യി​ല്‍ മീ​ന്‍​ലോ​റി മ​റി​ഞ്ഞ് റോ​ഡി​ല്‍ മ​ലി​ന​ജ​ല​മൊ​ഴു​കി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.15ഓ​ടെ മേ​ല്‍​പ്പ​റ​മ്പി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ട​ക്ക​ര​യി​ല്‍ നി​ന്ന് മം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ള്‍ ട​യ​ര്‍ പൊ​ട്ടി റോ​ഡി​ല്‍ നി​ന്നും തെ​ന്നി​മാ​റി മ​റി​യു​ക​യാ​യി​രു​ന്നു. മീ​ൻ വ​ണ്ടി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന മീ​ന്‍ പെ​ട്ടി​ക​ള്‍ റോ​ഡി​ലേ​ക്ക് വീ​ഴു​ക​യും മ​ലി​ന​ജ​ലം റോ​ഡി​ലേ​ക്ക് ഒ​ഴു​കു​ക​യു​മാ​യി​രു​ന്നു.

ടൗ​ണി​ല്‍ അ​സ​ഹ്യ​മാ​യ ദു​ര്‍​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തി​നാ​ല്‍ കാ​സ​ര്‍​ഗോ​ഡ് അ​ഗ്‌​നി​ര​ക്ഷാ സേ​ന​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ സ​ണ്ണി ഇ​മ്മാ​നു​വ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സേ​ന​യെ​ത്തി റോ​ഡി​ല്‍ സോ​പ്പ് പൊ​ടി വി​ത​റി വെ​ള്ളം പ​മ്പ് ചെ​യ്ത് റോ​ഡ് ക​ഴു​കി വൃ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു.