ഫുട്ബോൾ: കാസർഗോഡിനെ ഭവിജിത്ത് നയിക്കും
1599253
Monday, October 13, 2025 2:01 AM IST
തൃക്കരിപ്പൂർ: എറണാകുളം മഹാരാജാസ് സിന്തറ്റിക് സ്റ്റേഡിയത്തിൽ നാളെ ആരംഭിക്കുന്ന സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കാസർഗോഡ് ജില്ലാ ടീമിനെ ടി.കെ. ഭവിജിത്ത് നയിക്കും.
മറ്റു ടീം അംഗങ്ങൾ: അനൂപ് ആന്റണി, പി. അമൽ, അഭിനന്ദ് വാസുദേവ്, എം. അഭിജിത്, ആതിഷ്, ടി.കെ. മുഹമ്മദ് രിഹാദ്, എം.കെ. ആരോമൽ, എം.എൽ. അബൂബക്കർ ദിൽഷാദ്, എ. കൃഷ്ണരാജ്, ടി.എസ്. മുഹമ്മദ് ഷാഹിൽ, ടി.വി. പാർഥിവ്, അൽതാഫ് റഹ്മാൻ, അഹമദ് സഫ്വാൻ, കെ.പി. ഇനാസ്, വി.പി. മുഹമ്മദ് സഫാദ്, കെ.പി. അഹമ്മദ് അൻഫാസ്, ജിതിൻ കുമാർ, കെ. ദേവനന്ദൻ, എം.ടി.പി. മഷൂക്. ടി.വി. ബിജുകുമാർ (പരിശീലകൻ), അർജുൻ മടിക്കൈ (സഹ പരിശീലകൻ), ടി.പി. അബ്ദുൾ സലാം(ടീം മാനേജർ). നാളെ രാവിലെ വയനാടുമായാണ് കാസർഗോഡിന്റെ ആദ്യ മത്സരം.
ചരിത്രം കുറിച്ച നായകൻ ഇനി പരിശീലകൻ
പിലിക്കോട്: സംസ്ഥാന സീനിയർ ഫുട്ബോൾ കിരീടം ജില്ലയിലേക്ക് ആദ്യമായി എത്തിച്ച ടീം നായകൻ 12 വർഷത്തിന് ശേഷം പരിശീലകനായാണ് ഇത്തവണ സീനിയർ ടീം നാളെ എറണാകുളം മഹാരാജാസിൽ ഇറങ്ങുന്നത്. എടാട്ടുമ്മൽ സ്വദേശി ടി.വി. ബിജുകുമാറിന്റെ ശിക്ഷണത്തിലാണ് ജില്ല ടീം സംസ്ഥാന സീനിയർ ഫുട്ബോൾ ടീം കിരീടം തേടി ഇറങ്ങുന്നത്.
2013 ൽ ചരിത്രത്തിൽ ആദ്യമായി സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കാസർഗോഡ് ജില്ല ജേതാക്കളായപ്പോൾ നായകനായിരുന്നു ബിജുകുമാർ. 2000 ൽ കേരള യൂത്ത് ഫുട്ബോളിൽ മികച്ച താരത്തിനുള്ള സ്വർണ മെഡലും നേടിയിരുന്നു.
മിഡ്ഫീൽഡിലും പ്രതിരോധത്തിലും മാറി മാറി മികച്ച കളി പുറത്തെടുത്ത ബിജുകുമാർ സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം 2001 ൽ ചാമ്പ്യൻമാരായപ്പോൾ ടീമിൽ അംഗമായിരുന്നു. തുടർന്ന്
പത്തു വർഷം ഇന്ത്യയിലെ മുൻ നിര ടീമുകളിൽ പ്രഫഷണൽ ഫുട്ബോൾ ടീമുകളായ സാൽഗോക്കർ, ചർച്ചിൽ ബ്രദേഴ്സ്, വാസ്കോ ഗോവ, ബംഗളുരു എച്ച്എഎൽ എന്നീ ടീമുകൾക്കുവേണ്ടി ബൂട്ടണിഞ്ഞു.
നിലവിൽ തൃക്കരിപ്പൂർ ഗവ. താലൂക്ക് ആശുപത്രിയിലെ ക്ലർക്കാണ്.