കർഷകസ്വരാജ് സത്യഗ്രഹത്തിന് പിന്തുണയുമായി കെഎസ്പിപിഡബ്ല്യുഎ
1599255
Monday, October 13, 2025 2:01 AM IST
വെള്ളരിക്കുണ്ട്: കർഷകസ്വരാജ് സത്യഗ്രഹത്തിന് പിന്തുണയുമായി പോലീസ് പെൻഷനേഴ്സ് വെൽഫേർ അസോസിയേഷൻ വെള്ളരിക്കുണ്ട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ സമരപ്പന്തലിലെത്തി. ബസ്സ്റ്റാൻഡ് പരിസരത്തു നിന്നും പ്രകടനമായി എത്തിയ പ്രവർത്തകർ സമരസമിതി നേതാക്കൾക്ക് അഭിവാദ്യം അർപ്പിച്ച് ഷാൾ അണിയിച്ചു.
മലയോരത്ത് വന്യജീവികളുടെ ആക്രമണങ്ങൾ നേരിടുന്ന കർഷകരുടെ കൂടെ നീതിക്കുവേണ്ടി പൊരുതാൻ സംഘടനയുടെ പിന്തുണ ഉറപ്പുനൽകി.
പ്രസിഡന്റ് എം.ഡി. ദേവസ്യ , സെക്രട്ടറി സി.വി. ശ്രീധരൻ , ജോയിന്റ് സെക്രട്ടറി എം.എ. ജോസ് എന്നിവർ പ്രസംഗിച്ചു. എ.എം. ജോസഫ്, പി.സി. വേലായുധൻ, ഇ.വി. രാജശേഖരൻ, എം.എ. തോമസ്, കെ.വി. രാജീവ് കുമാർ, എം.ജെ. ഏബ്രഹാം, എൻ. യു. സൈമൺ, കെ. മുരളീധരൻ, ജോസി ജോസഫ് എന്നിവർ പങ്കെടുത്തു.