ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും വനിതാ മുഖ്യമന്ത്രിയെ താത്പര്യമില്ല: എം.എൻ. കാരശേരി
1599257
Monday, October 13, 2025 2:01 AM IST
പിലിക്കോട്: ജനസംഖ്യയിൽ സ്ത്രീകൾ ഏറ്റവും കൂടുതലുള്ള കേരളത്തിൽ ഇന്നും ഒരു വനിത മുഖ്യമന്ത്രിയായി ഉണ്ടായിട്ടില്ലെന്നും അതിനായി ഭരണ പ്രതിപക്ഷ ഭേദമന്യെ ആരും തയാറായിട്ടില്ല എന്നത് ഖേദകരമാണെന്നും പ്രഫ. എം.എൻ. കാരശേരി.
പിലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റി ഗാന്ധി -നെഹ്റു പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജനാധിപത്യവും ധനാധിപത്യവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സ്ത്രീവിരുദ്ധനീക്കം പല മേഖലയിലുമുണ്ട്. രാഷ്ട്രീയ പാർട്ടികളും നേതാക്കളുമൊക്കെ കോർപറേറ്റുകളായി മാറിക്കൊണ്ടിരിക്കുകയാണ്. ജനാധിപത്യത്തിന്റെ താക്കോലാണ് വോട്ടവകാശം. അതുകൊണ്ട് തന്നെ ജനങ്ങൾ ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫൈൻ ആർട്സ് സൊസൈറ്റി പ്രസിഡന്റ് വിനോദ് എരവിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.വി. ബാബു, ട്രഷറർ എ. രമേശൻ എന്നിവർ പ്രസംഗിച്ചു.