കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
1599033
Sunday, October 12, 2025 1:33 AM IST
രാജപുരം: കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ മർദിച്ച പോലീസ് നടപടിക്കെതിരേ ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോളിച്ചാൽ ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
ബ്ലോക്ക് പ്രസിഡന്റ് മധുസൂദനൻ ബാലൂർ, കെപിസിസി അംഗം മീനാക്ഷി ബാലകൃഷ്ണൻ, ഡിസിസി വൈസ് പ്രസിഡന്റ് ബി.പി.പ്രദിപ് കുമാർ, ജനറൽ സെക്രട്ടറി ഹരീഷ് പി.നായർ , യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിനോദ് കപ്പിത്താൻ, മണ്ഡലം പ്രസിഡന്റുമാരായ എം.എം സൈമൺ, കെ.ജെ ജെയിംസ്, വി.ബാലകൃഷ്ണൻ ബാലൂർ, ബ്ലോക്ക് ഭാരവാഹികളായ വി.മാധവൻ നായർ, സി.കൃഷ്ണൻ നായർ, എ.കുഞ്ഞിരാമൻ, വി.കെ.ബാലകൃഷ്ണൻ , പി.എ.ആലി, വിഘ്നേശ്വര ഭട്ട്, മധുസൂദനൻ റാണിപുരം, രാജീവ് തോമസ് എന്നിവർ നേതൃത്വം നൽകി.
ഭീമനടി: ഷാഫി പറമ്പിൽ എംപി ഇൾപ്പെടെയുള്ള നേതാക്കളെ മർദിച്ച പോലീസ് നടപടിക്കെതിരേ പ്രതിഷേധിച്ച് എളേരി, ഭീമനടി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഭീമനടി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
എളേരി മണ്ഡലം പ്രസിഡന്റ് എ.വി.ഭാസ്കരൻ, ഭീമനടി മണ്ഡലം പ്രസിഡന്റ് സി.എ.ബാബു, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് രാജേഷ് തമ്പാൻ, മുസ്ലിം ലീഗ് നേതാവ് അബ്ദുൾ റഹ്മാൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ജി.മുരളി, പി.ടി.ജോസഫ്, കെ.സി.കുഞ്ഞികൃഷ്ണൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോബിൻ ജോസ്, വെസ്റ്റ് എളേരി പഞ്ചായത്ത് അംഗം കെ.കെ.തങ്കച്ചൻ, ലോറൻസ് ജോസഫ്, എൽ.കെ.സമീർ, കെ.വി.രാജീവൻ, സെബാസ്റ്റ്യൻ പാരടിയിൽ, സുധാകരൻ തളാപ്പൻ, രാജൻ കോയിപുറത്ത് എന്നിവർ നേതൃത്വം നൽകി.
തൃക്കരിപ്പൂർ: ഷാഫി പറമ്പിൽ എംപിക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കരിപ്പൂർ ടൗണിൽ പ്രകടനം നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് കെ.കെ.രാജേന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി. വിജയൻ, കെപിസിസി അംഗം കെ.വി. ഗംഗാധരൻ, ഡികെടിഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി. രവി, പി. കുഞ്ഞിക്കണ്ണൻ, പി.വി. കണ്ണൻ, കെ. ശ്രീധരൻ, കെ. സിന്ധു, എം. രജീഷ് ബാബു, കെ. സജീവൻ, കെ. അശോകൻ, എ.ജി.കമറുദീൻ, കെ.പി.ദിനേശൻ, കെ.വി.ജതീന്ദ്രൻ, കെ.പദ്മനാഭൻ, പി.വി. പദ്മജ, പി.കെ.താജുദ്ധീൻ, ഇ.രാജേന്ദ്രൻ, രാജു മുട്ടത്ത്, ഷാജി തൈക്കീൽ, വി.വി. അനിൽകുമാർ, എം. ലക്ഷ്മണൻ, സി. ശ്രീധരൻ, കെ. അശോകൻ എന്നിവർ നേതൃത്വം നൽകി.