വനംവകുപ്പ് വാച്ചർക്ക് തെരുവുനായയുടെ കടിയേറ്റു
1599031
Sunday, October 12, 2025 1:33 AM IST
റാണിപുരം: വനംവകുപ്പ് വാച്ചർക്ക് വീടിനുള്ളിൽ കയറിയ തെരുവുനായയുടെ കടിയേറ്റു. റാണിപുരം ഇക്കോ ടൂറിസം കേന്ദ്രത്തിൽ ജോലിചെയ്യുന്ന പന്തിക്കാല്‍ സ്വദേശി പ്രദീപിനാണ് കടിയേറ്റത്. വെള്ളിയാഴ്ച രാവിലെ ജോലികഴിഞ്ഞ് വീട്ടിലെത്തി മുറിയില്‍ കിടന്നുറങ്ങുന്നതിനിടയിലാണ് തുറന്നുകിടന്ന വാതിലിലൂടെ അകത്തുകടന്ന നായ ആക്രമിച്ചത്.
വലതുകൈയിൽ ആഴത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന നിലയിൽ ഉടനടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു.