മോഷ്ടിച്ച മൊബൈൽ ഫോൺ വില്പന നടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിൽ
1599532
Tuesday, October 14, 2025 1:49 AM IST
കാസർഗോഡ്: മോഷ്ടിച്ച മൊബൈൽ ഫോൺ വില്പന നടത്താൻ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയിലായി. ചട്ടഞ്ചാലിലെ സെലക്ഷൻ വേൾഡ് എന്ന കടയിൽ നിന്നും മോഷ്ടിച്ച ഫോൺ കാസർഗോഡ് പുതിയ ബസ്സ്റ്റാൻഡ് പരിസരത്തെ ഫോൺ വേൾഡ് എന്ന കടയിലെത്തി വില്പന നടത്താൻ ശ്രമിച്ച ചട്ടഞ്ചാൽ കനിയുംകുണ്ടിലെ അബ്ദുൾ ഖാദറിനെ (39) യാണ് മേൽപ്പറമ്പ് പോലീസ് പിടികൂടിയത്. എസ്ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുഭാഷ്, ഗോവിന്ദൻ, പ്രമോദ്, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത ു.