വെള്ളരിക്കുണ്ട് ബസ്സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിന്റെ ശിലാസ്ഥാപനം ഇന്ന്
1599525
Tuesday, October 14, 2025 1:49 AM IST
വെള്ളരിക്കുണ്ട്: ബളാൽ പഞ്ചായത്ത് രണ്ട് കോടി രൂപ ചെലവിൽ വെള്ളരിക്കുണ്ടിൽ നിർമിക്കുന്ന ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോപ്ലക്സ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവഹിക്കും.
ഇ.ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോമോൻ ജോസ്, ഷിനോജ് ചാക്കോ, പഞ്ചായത്ത് ജോയിന്റ് ഡയറക്റ്റർ ആർ.ഷൈനി എന്നിവർ പങ്കെടുക്കും. വെള്ളരിക്കുണ്ട് സബ് ട്രഷറി ജംഗ്ഷനടുത്താണ് 24 മുറികളുള്ള ഇരുനില ഷോപ്പിംഗ് കോംപ്ലക്സ് അടക്കമുള്ള ബസ് സ്റ്റാൻഡ് കെട്ടിടം നിർമിക്കുന്നത്.
ഒരു വർഷം കൊണ്ടുതന്നെ നിർമാണം പൂർത്തീകരിക്കാൻ സാധിക്കുമെന്ന് ഭരണസമിതി അംഗങ്ങൾ അറിയിച്ചു.
പത്രസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, വൈസ് പ്രസിഡന്റ് എം. രാധാമണി, സ്ഥിരം സമിതി അധ്യക്ഷൻ ടി. അബ്ദുൾ ഖാദർ, സെക്രട്ടറി ഇൻ ചാർജ് എം. മധു എന്നിവർ പങ്കെടുത്തു.