പരമ്പര വിദ്യാപീഠം പുരസ്കാരം ടിവിജിക്കും ശിവമണിക്കും ശിവശ്രീക്കും
1600079
Thursday, October 16, 2025 2:01 AM IST
പെരിയ: ഗോകുലം ഗോശാലയിലെ ദീപാവലി സംഗീതോത്സവത്തിന്റെ ഭാഗമായി പരമ്പര വിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തിൽ നൽകുന്ന ഈ വർഷത്തെ കലാപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മുതിർന്ന സംഗീതജ്ഞനും വയലിൻ-മൃദംഗ വിദ്വാനുമായ ടിവിജി എന്നറിയപ്പെടുന്ന ടി.വി. ഗോപാലകൃഷ്ണന് പരമ്പര വിഭൂഷൺ പുരസ്കാരവും ഡ്രം മാന്ത്രികൻ ശിവമണിക്ക് പരമ്പര ശ്രീ പുരസ്കാരവും വീണ വിദ്വാൻ തൃശൂർ അനന്ത പദ്മനാഭന് ഗുരുരത്ന പുരസ്കാരവും നൽകും. യുവ സംഗീതജ്ഞ ശിവശ്രീ സ്കന്ദപ്രസാദിനാണ് യുവ പ്രതിഭ പുരസ്കാരം.
മാൻഡലിനിൽ അദ്ഭുതം തീർക്കുന്ന സിംഗപ്പൂരിൽ നിന്നുള്ള രാഘവ് കൃഷ്ണയ്ക്കാണ് ബാലപ്രതിഭ പുരസ്കാരം.
കാഷ് അവാർഡും താമ്ര ഫലകവും അടങ്ങുന്ന പുരസ്കാരം നവംബർ ഒന്നിന് പുരസ്കാരങ്ങൾ സമ്മാനിക്കും.