വിദ്യാർഥികളെ അനുമോദിച്ചു
1599815
Wednesday, October 15, 2025 1:56 AM IST
വെള്ളരിക്കുണ്ട്: ചിറ്റാരിക്കാൽ ഉപജില്ല സ്കൂൾ കായികമേളയിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച സെന്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളെ സ്കൂൾ മാനേജ്മെന്റിന്റെയും പിടിഎയുടെയും നേതൃത്വത്തിൽ അനുമോദിച്ചു. സ്കൂൾ മാനേജർ റവ.ഡോ. ജോൺസൺ അന്ത്യംകുളം ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് പി.സി. ബിനോയ് അധ്യക്ഷത വഹിച്ചു. വെള്ളരിക്കുണ്ട് എഎസ്ഐ സി.കെ. സരിത, മുഖ്യാധ്യാപകൻ എം.യു. ജോസുകുട്ടി എന്നിവർ പ്രസംഗിച്ചു.