ഹൊസ്ദുർഗ് ഉപജില്ല ശാസ്ത്രോത്സവം തുടങ്ങി
1600495
Friday, October 17, 2025 7:40 AM IST
കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം കാഞ്ഞങ്ങാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ഉപവേദികളായ മരക്കാപ്പ് കടപ്പുറം ഗവ.ഫിഷറീസ് ഹൈസ്കൂളിൽ ശാസ്ത്രമേളയ്ക്കും കാഞ്ഞങ്ങാട് കടപ്പുറം പിപിടിഎസ് എഎൽപി സ്കൂളിൽ പ്രവൃത്തിപരിചയ മേളയ്ക്കും ഇതോടൊപ്പം തുടക്കമായി.
എൽപി വിഭാഗം മത്സരങ്ങളാണ് മൂന്ന് വേദികളിലും ആദ്യദിനത്തിൽ നടന്നത്. ഗണിത , സാമൂഹ്യശാസ്ത്ര, ഐടി മേളകൾ ഇന്ന് പ്രധാനവേദിയിൽ നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് ഇ.ചന്ദ്രശേഖരൻ എംഎൽഎ മേളയുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിക്കും.