പി​ലി​ക്കോ​ട്: കാ​ലി​ക്ക​ട​വി​ൽ ന​ട​ന്ന കേ​ര​ള ഹ​യ​ർ ഗു​ഡ്സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല സ​മ്മേ​ള​നം സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ക​ണ്ണൂ​ർ-​കാ​സ​ർ​ഗോ​ഡ് ക്രൈം​ബ്രാ​ഞ്ച് പോ​ലീ​സ് സൂ​പ്ര​ണ്ട് പി. ​ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ ജി​ല്ല പ്ര​സി​ഡ​ൻ്റ് കെ.​മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല സെ​ക്ര​ട്ട​റി കെ.​വി.​ഷി​ബു, ട്ര​ഷ​റ​ർ ഫി​റോ​സ് പ​ടി​ഞ്ഞാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​വി​ധ സെ​ഷ​നു​ക​ളി​ലാ​യി അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ്റ് എ.​പി.​അ​ഹ​മ്മ​ദ് കോ​യ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​വി.​ബാ​ല​ൻ, ട്ര​ഷ​റ​ർ പി.​ര​വീ​ന്ദ്ര​ൻ, കെ.​സു​രേ​ന്ദ്ര​ൻ, സി.​പി.​മു​ഹ​മ്മ​ദ് ഹാ​ജി, കെ.​വി.​ഷി​ബു, കെ.​ഹം​സ, പ്ര​ഭാ​ക​ര​ൻ പ​ഞ്ച​മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വാ​ട​ക സാ​ധ​ന വി​ത​ര​ണ രം​ഗ​ത്ത് അ​ര നൂ​റ്റാ​ണ്ടാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന അം​ഗ​ങ്ങ​ളെ സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ച്ചു.

സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന വ​നി​താ സം​ഗ​മം വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ്റ് വി.​വി.​സ​ജീ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​താ വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ൻ്റ് വാ​സ​ന്തി കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൊ​ഴി​ലാ​ളി സം​ഗ​മം പ​ട​ന്ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ്റ് പി.​വി.​മു​ഹ​മ്മ​ദ് അ​സ്ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ ബാ​ല​ൻ ബ​ളാം​തോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലൈ​റ്റ് ഷോ ​ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റി.

ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യി കെ. ​മു​ര​ളി​ധ​ര​ൻ (പ്ര​സി​ഡ​ൻ്റ്), കെ. ​ഹം​സ, ജ​ലാ​ൽ മ​ർ​ത്ത​ബ, നാ​സ​ർ മു​ന​മ്പം, സു​രേ​ഷ് വെ​ള്ളി​ക്കോ​ത്ത് (വൈ. ​പ്ര​സി.), കെ.​വി. ഷി​ബു (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഹ​നീ​ഫ ക​രി​ങ്ങ​പ്പ​ള്ളം, അ​ഷ​റ​ഫ് കാ​ഫി​ല, പി. ​മൂ​സ, സു​നി​ൽ ശ്രീ​കൃ​ഷ്ണ(​ജോ. സെ​ക്ര.), ഫി​റോ​സ് പ​ടി​ഞ്ഞാ​ർ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.