ഷോൺ ജോർജ് കർഷകസ്വരാജ് സത്യഗ്രഹവേദിയിലെത്തി
1600490
Friday, October 17, 2025 7:40 AM IST
വെള്ളരിക്കുണ്ട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് വെള്ളരിക്കുണ്ടിൽ നടക്കുന്ന കർഷകസ്വരാജ് സത്യാഗ്രഹവേദിയിലെത്തി അഭിവാദ്യമർപ്പിച്ചു. വന്യജീവി ആക്രമണങ്ങൾ മൂലം പൊറുതിമുട്ടുന്ന മലയോരജനതയുടെ വികാരത്തോടൊപ്പം നിൽക്കുമെന്നും പ്രശ്നപരിഹാരത്തിനായി തുറന്ന മനസോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കർഷകസ്വരാജ് സത്യാഗ്രഹ സമിതി ആവശ്യപ്പെടുന്ന കാര്യങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ വേണ്ടതു ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ.അശ്വിനി, ജില്ലാ സെക്രട്ടറി പി.ആർ.സുനിൽ, നിത്യാനന്ദൻ, സുകുമാരൻ കാലിക്കടവ് പി.സുരേഷ് കുമാർ എന്നിവരും ഷോൺ ജോർജിനൊപ്പം സമരപ്പന്തലിലെത്തി.