രേഖകളില്ലാതെ കാറിൽ കടത്തിയ 72.24 ലക്ഷം രൂപ പിടികൂടി
1600496
Friday, October 17, 2025 7:40 AM IST
മഞ്ചേശ്വരം: രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന ലക്ഷങ്ങളുടെ കറൻസി നോട്ടുകൾ ഹൈവേ പട്രോളിംഗ് സംഘം പിടികൂടി. മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിൽനിന്ന് ദേശീയപാതയിലേക്കുള്ള റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട കാർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് രേഖകളില്ലാതെ കടത്തുകയായിരുന്ന 72,24,500 രൂപ കണ്ടെത്തിയത്.
കാറിലുണ്ടായിരുന്ന കാസർഗോഡ് ചൂരി സ്വദേശി അക്ഷയ് അശോക് (30), കാഞ്ഞങ്ങാട് സ്വദേശിനി സുമിത (52) എന്നിവരെ കസ്റ്റഡിയിലെടുത്തു. വാഹനവും പിടിച്ചെടുത്തു. മഞ്ചേശ്വരം ഇൻസ്പെക്ടർ അനൂപ് കുമാർ, എസ്ഐ കെ.ആർ.ഉമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.