മർച്ചന്റ്സ് ട്രോഫി അണ്ടർ 19 ചെസ് 19,20 തീയതികളിൽ
1600488
Friday, October 17, 2025 7:40 AM IST
കാഞ്ഞങ്ങാട്: മർച്ചന്റ്സ് അസോസിയേഷനും ജില്ലാ ചെസ് അസോസിയേഷനും നേതൃത്വം നൽകുന്ന മർച്ചന്റ്സ് ട്രോഫി സംസ്ഥാന അണ്ടർ 19 ചെസ് ചാമ്പ്യൻഷിപ്പ് ഈ മാസം 19, 20 തീയതികളിൽ കാഞ്ഞങ്ങാട് വ്യാപാരഭവനിൽ വച്ച് നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
19 ന് രാവിലെ ഒമ്പത് മണിക്ക് ഇ.ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. നൂറോളം താരങ്ങൾ പങ്കെടുക്കും. മത്സരത്തിലെ ആദ്യ നാല് സ്ഥാനക്കാർക്ക് ഡിസംബർ 16 മുതൽ 24 വരെ ഝാർഖണ്ഡിൽ നടക്കുന്ന ദേശീയ ജൂണിയർ ചെസ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കാൻ അവസരം ലഭിക്കും.