ചു​ള്ളി​ക്ക​ര: ചു​ള്ളി​ക്ക​ര- കു​റ്റി​ക്കോ​ൽ പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ൽ ഇ​നി ന​വീ​ക​രി​ക്കാ​ൻ ബാ​ക്കി​യു​ള്ള 1.2 കി​ലോ​മീ​റ്റ​ർ ദൂ​രം മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്താ​ൻ 1.60 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി ഇ.​ഇ. ച​ന്ദ്ര​ശേ​ഖ​ര​ൻ എം​എ​ൽ​എ​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

കൊ​ട്ടോ​ടി ടൗ​ണി​ൽ നി​ന്നും ഒ​റ്റ​മാ​വു​ങ്കാ​ൽ വ​രെ​യു​ള്ള 1.2 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്. കു​റ്റി​ക്കോ​ലി​ൽ​നി​ന്ന്‌ ഒ​റ്റ​മാ​വു​ങ്കാ​ൽ വ​രെ​യും ചു​ള്ളി​ക്ക​ര​യി​ൽ​നി​ന്ന്‌ കൊ​ട്ടോ​ടി വ​രെ​യും വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പേ വീ​തി കൂ​ട്ടി മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തി​യ​താ​ണ്.

കെ​എ​സ്ആ​ർ​ടി​സി അ​ട​ക്കം ആ​റ് ബ​സു​ക​ളും സ്കൂ​ൾ ബ​സു​ക​ളും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്നു​ണ്ട്. കൊ​ട്ടോ​ടി​യി​ൽ നി​ന്നു​ള്ള വീ​തി കു​റ​ഞ്ഞ ഭാ​ഗ​ത്ത് ഒ​രേ​സ​മ​യം ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ​ക്കു​പോ​ലും ക​ട​ന്നു​പോ​കാ​ൻ ബു​ദ്ധി​മു​ട്ടാണ് . ഈ ​ഭാ​ഗം കൂ​ടി ന​വീ​ക​രി​ക്കു​ന്ന​തോ​ടെ ഇ​തി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. പ​ദ്ധ​തി​ക്ക് ഉടൻ സാ​ങ്കേ​തി​കാ​നു​മ​തി കൂ​ടി നേ​ടി​യെ​ടു​ത്ത് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് എം​എ​ൽ​എ​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.