കാ​ഞ്ഞ​ങ്ങാ​ട്: അ​ജാ​നൂ​ർ ക​ട​പ്പു​റ​ത്തു നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ തോ​ണി മ​റി​ഞ്ഞ് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ജാ​നൂ​രി​ലെ മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ളാ​യ രാ​മ​കൃ​ഷ്ണ​ൻ (60), ജ​നീ​ഷ് (24), ബാ​ബു (44) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ പ​ള്ളി​ക്ക​ര​യ്ക്കു സ​മീ​പ​ത്തു​വ​ച്ചാ​ണ് തോ​ണി ക​ട​ലി​ൽ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​ത്. മ​റ്റു തോ​ണി​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ ചേ​ർ​ന്ന് രാ​വി​ലെ എ​ട്ട​ര​യോ​ടെ മൂ​ന്നു​പേ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി അ​ജാ​നൂ​ർ ക​ട​പ്പു​റ​ത്തും തു​ട​ർ​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ ആം​ബു​ല​ൻ​സി​ൽ ജി​ല്ലാ​ശു​പ​ത്രി​യി​ലും എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ്‌ അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​സ​ബീ​ഷ്‌, മ​ത്സ്യ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (സി​ഐ​ടി​യു) നേ​താ​ക്ക​ളാ​യ വി.​വി. ര​മേ​ശ​ൻ, കാ​റ്റാ​ടി കു​മാ​ര​ൻ, അ​ജാ​നൂ​ർ കൂ​റും​ബ ഭ​ഗ​വ​തി ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി.