ആവേശത്തിരയായി വീണ്ടും പാലാവയൽ
1601049
Sunday, October 19, 2025 7:36 AM IST
നീലേശ്വരം: ജില്ലാ സ്കൂൾ ഗെയിംസിന്റെ ഭാഗമായി നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന നീന്തൽ മത്സരങ്ങളിൽ ആവേശത്തിരകളുയർത്തി വീണ്ടും പാലാവയൽ.
187 പോയിന്റ് നേടി സ്കൂളുകളിൽ ഒന്നാമതെത്തിയ പാലാവയൽ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിന്റെ കരുത്തിൽ ആകെ 213 പോയിന്റുമായി ചിറ്റാരിക്കാൽ ഉപജില്ല ജേതാക്കളായി. സ്കൂളുകളിൽ രണ്ടാം സ്ഥാനത്തെത്തിയ ഉദിനൂർ എയുപി സ്കൂളിന് 28 പോയിന്റും മൂന്നാമതെത്തിയ കുട്ടമത്ത് ജിഎച്ച്എസ്എസിന് 23 പോയിന്റുമാണുള്ളത്.
വിവിധ വിഭാഗങ്ങളിലായി പാലാവയൽ സ്കൂളിൽ നിന്ന് മത്സരങ്ങളിൽ പങ്കെടുക്കാനെത്തിയ 21 കുട്ടികളിൽ 20 പേരും സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അർഹത നേടി. പാലാവയൽ സ്കൂളിലെ ആൽഫിൻ ഷാജു (സീനിയർ ബോയ്സ്), അനിറ്റ ബിനോയ് (സീനിയർ ഗേൾസ്), കെവിൻ സെബാസ്റ്റ്യൻ ജോസഫ്, ജോവൽ ജോർജ്, കെ.ആർ. സൂര്യനാരായണൻ, ബി. കാശിനാഥ് (നാലുപേരും ജൂണിയർ ബോയ്സ്), ക്രിസ്റ്റീന ജെ. അഗസ്റ്റിൻ (ജൂണിയർ ഗേൾസ്), മിഥുൻ കെ. ജോർജ്, ഡേവിഡ് മനോജ് (സബ് ജൂണിയർ ബോയ്സ്), മിഷേൽ സൂസൻ (സബ് ജൂണിയർ ഗേൾസ്), വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ. വിഎച്ച്എസ്എസിലെ നിവേദ് കൃഷ്ണ (സീനിയർ ബോയ്സ്) എന്നിവരാണ് വ്യക്തിഗത ജേതാക്കൾ.