ചിറ്റാരിക്കാലിനും കാസർഗോഡിനും കിരീടം
1601048
Sunday, October 19, 2025 7:36 AM IST
കാഞ്ഞങ്ങാട്: ജില്ലാ സ്കൂൾ ഗെയിംസിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിൽ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ചിറ്റാരിക്കാൽ ഉപജില്ലയും സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കാസർഗോഡ് ഉപജില്ലയും ജേതാക്കളായി. ആൺകുട്ടികളുടെ വിഭാഗത്തിൽ കാസർഗോഡിനും പെൺകുട്ടികളുടെ വിഭാഗത്തിൽ ഹൊസ്ദുർഗിനുമാണ് രണ്ടാംസ്ഥാനം.
ഉദിനൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മത്സരങ്ങൾ മുഖ്യാധ്യാപിക കെ. സുബൈദ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.വി.രമേശൻ അധ്യക്ഷത വഹിച്ചു. കായികാധ്യാപകരായ കെ.വി. രമേശൻ, ജെ.ജിത്തു എന്നിവർ പ്രസംഗിച്ചു.
ജോസ് ജിജി, ആൽബർട്ട് ബിജു, ജോയൽ സജി, ജെറോം ജോസഫ്, ജെഫിൻ മാത്യു (എല്ലാവരും സെന്റ് തോമസ് എച്ച്എസ്എസ്, തോമപുരം), വി. ശ്രേയസ്, എം. ശിവനന്ദ് (ഇരുവരും ജിഎച്ച്എസ്എസ്, പരപ്പ), ടോം മാർട്ടിൻ (സെന്റ് ജൂഡ്സ്, വെള്ളരിക്കുണ്ട്), റെമിൻ റെജി (ജിഎച്ച്എസ്എസ്, ബളാൽ) എന്നിവരാണ് ആൺകുട്ടികളുടെ വിഭാഗത്തിൽ ചിറ്റാരിക്കാൽ ഉപജില്ലയെ പ്രതിനിധീകരിച്ചത്. ഷൈജൻ ചാക്കോ (പരപ്പ) യായിരുന്നു പരിശീലകൻ.
ടി. അനുഷ, എം. ശ്രീക, വൈഗ വിജയൻ, കെ. ആദിശ്രീ, കെ. നിവേദ്യ, സ്വാതി, അനന്യ (എല്ലാവരും ജിഎച്ച്എസ്എസ്, കുണ്ടംകുഴി), അഭിത ബാലൻ (എംആർഎസ്, പരവനടുക്കം) എന്നിവരാണ് പെൺകുട്ടികളുടെ വിഭാഗത്തിൽ കാസർഗോഡ് ഉപജില്ലയെ പ്രതിനിധീകരിച്ചത്. കെ. വാസന്തി (കുണ്ടംകുഴി)യായിരുന്നു പരിശീലക. വടംവലി അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.വി. രതീഷ് വെള്ളച്ചാൽ, വൈസ് പ്രസിഡന്റ് മനോജ് അമ്പലത്തറ, ബാബു കോട്ടപ്പാറ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.