ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി
1601036
Sunday, October 19, 2025 7:36 AM IST
കാസർഗോഡ്: ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന നറുക്കെടുപ്പിന് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ നേതൃത്വം നൽകി. തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.വി. ഹരിദാസ്, സീനിയർ സൂപ്രണ്ട് ഹംസ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഗോപകുമാർ, തഹസിൽദാർമാരായ എൽ.കെ. സുബൈർ, കെ.വി. ബിജു, ടി.വി. സജീവൻ എന്നിവരും വിവിധ ബ്ലോക്ക് പഞ്ചായത്തുകളുടെ സെക്രട്ടറിമാരും രാഷ്ട്രീയകക്ഷി പ്രതിനിധികളും പങ്കെടുത്തു. സംവരണ വാർഡുകൾ ഇനി പറയും പ്രകാരമാണ്.
പരപ്പ
പട്ടികവർഗ സ്ത്രീ സംവരണം: പനത്തടി (മൂന്ന്). പട്ടികവർഗ സംവരണം: പാണത്തൂർ (നാല്). സ്ത്രീ സംവരണം: കള്ളാർ (രണ്ട്), മാലോം (അഞ്ച്), ചിറ്റാരിക്കാൽ (ഏഴ്), പരപ്പ (11), ബാനം (13), തായന്നൂർ (14).
നീലേശ്വരം
പട്ടികജാതി സംവരണം: തങ്കയം (ഒന്ന്). സ്ത്രീ സംവരണം: കയ്യൂർ (നാല്), ചീമേനി (അഞ്ച്), പുത്തിലോട്ട് (ആറ്), ഉദിനൂർ (ഒന്പത്), തൃക്കരിപ്പൂർ ടൗൺ (10), ഒളവറ (12), വലിയപറമ്പ് (13).
കാഞ്ഞങ്ങാട്
പട്ടികവർഗ സംവരണം: രാവണേശ്വരം (12). സ്ത്രീ സംവരണം: ഉദുമ (ഒന്ന്), വെളുത്തോളി (നാല്), പെരിയ (അഞ്ച്), മടിക്കൈ (എട്ട്), മാവുങ്കാൽ (ഒന്പത്), മഡിയൻ (10), പാക്കം (13), പാലക്കുന്ന് (15).
കാറഡുക്ക
പട്ടികജാതി സംവരണം: കുണ്ടംകുഴി (10). പട്ടികവർഗ സംവരണം: ദേലംപാടി (അഞ്ച്). സ്ത്രീ സംവരണം: ബെള്ളൂർ (മൂന്ന്), ആദൂർ (നാല്), അഡൂർ (ആറ്), കൊളത്തൂർ (11), പൊവ്വൽ (12), മുളിയാർ (13), കാറഡുക്ക (14).
കാസർഗോഡ്
പട്ടികജാതി സംവരണം: ഉളിയത്തടുക്ക (ഏഴ്). സ്ത്രീ സംവരണം: ആരിക്കാടി (ഒന്ന്), ഏരിയാൽ (നാല്), ചൂരി (അഞ്ച്), രാംദാസ് നഗർ (ആറ്), പാടി (12), ചെങ്കള (14), കളനാട് (16), മേൽപ്പറമ്പ് (17), ചെമ്മനാട് (18).
മഞ്ചേശ്വരം
പട്ടികജാതി സംവരണം: മഞ്ചേശ്വരം (16). സ്ത്രീ സംവരണം: പാത്തൂർ (രണ്ട്), ചേവാർ (നാല്), എൻമകജെ (ആറ്), പെർള (ഏഴ്), നയാബസാർ (10), ഉപ്പള (11), കടമ്പാർ (12), ധർമനഗർ (14).